
തിരുവനന്തപുരം: അഡിഷണൽ ഡി.ജി.പിമാരായ നിതിൻ അഗർവാൾ, എസ്. ആനന്ദകൃഷ്ണൻ, കെ. പത്മകുമാർ എന്നിവരെ ഡി.ജി.പിമാരാക്കാനുള്ള പാനലിൽ ഉൾപ്പെടുത്തണമെന്ന സ്ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ഒഴിവ് വരുന്ന മുറയ്ക്ക് ഇവർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം ലഭിക്കും.
1989 ബാച്ചിൽ പെട്ട കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് മൂവരും. നിതിൻ അഗർവാൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ സശസ്ത്ര സീമാബലിലാണ് പ്രവർത്തിക്കുന്നത്. എസ്. ആനന്ദകൃഷ്ണൻ സംസ്ഥാന എക്സൈസ് കമ്മിഷണറാണ്. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയാണ് കെ. പത്മകുമാർ.
ഐ.ജിമാരായ ബൽറാം കുമാർ ഉപാദ്ധ്യായ, മഹിപാൽ യാദവ് എന്നിവരെ എ.ഡി.ജി.പിമാരുടെ സ്ഥാനക്കയറ്റ പാനലിൽ ഉൾപ്പെടുത്തും. ഡി.ഐ.ജിമാരായ അനൂപ് കുരുവിള ജോൺ, വിക്രംജിത് സിംഗ്, പി. പ്രകാശ്, കെ. സേതുരാമൻ എന്നിവരെ ഐ.ജിമാരുടെ പാനലിൽ ഉൾപ്പെടുത്തും. ഇവരെ ജനുവരി മുതൽ വരുന്ന ഒഴിവുകളിലേക്കാകും നിയമിക്കുക.