binu

ആര്യനാട്: കൊക്കോതമംഗലം കുറിഞ്ഞിലംകോട് സ്വദേശി മോഹനനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 21 വർഷങ്ങൾക്ക് ശേഷം പിടിയിലായി. കുറിഞ്ഞിലംകോട് അരുവിയോട് റോഡരികത്ത് വീട്ടിൽ ബിനു എന്ന സുൽഫിക്കറാണ് (46) ആര്യനാട് പൊലീസിന്റെ പിടിയിലായത്.

സുൽഫിക്കറിന്റെ സഹോദരിയുടെ ഭർത്താവായിരുന്നു മോഹനൻ. കൊലപാതകം നടത്തിയശേഷം വിവിധ സ്ഥലങ്ങളിൽ പല പേരുകളിൽ ഒളിവിൽ കഴിയുന്നതിനിടെ കൊട്ടാരക്കര വടകോട്ട് നിന്നാണ് ഇയാൾ പിടിയിലായത്. ആര്യനാട് ഇൻസ്പെക്ടർ എൻ.ആർ. ജോസ്, സി.പി.ഒമാരായ മനോജ്‌, സജി, അഖിൽ, അച്യുത് ശങ്കർ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.