kal

തിരുവനന്തപുരം: സ്ത്രീകൾക്ക് ഒ​റ്റപ്പെട്ട അവസ്ഥയിലുള്ള അതിക്രമം നേരിടുന്നതിന് അവരം അടി തട പഠിപ്പിക്കാൻ പൊലീസ്. സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ആവിഷ്‌ക്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി സോഷ്യൽ മീഡയയിലൂടെ പഠിക്കാം. പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ അടിതട എന്ന സ്വയം പ്രതിരോധ പാഠങ്ങൾ ഉൾക്കൊളളിച്ചുളള ട്യൂട്ടോറിയൽ വീഡിയോ ഇന്ന് പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാ​റ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും.

പെൺകുട്ടികൾക്കും സ്ത്റീകൾക്കും ഏറെ പ്റയോജനപ്പെടുന്ന പരിശീലന പരിപാടി സെൽ നോഡൽ ഓഫീസറായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥൻ അരുൺ.ബി.​റ്റിയുടേതാണ് ട്യൂട്ടോറിയൽ വീഡിയോയുടെ ആശയം. തിരുവനന്തപുരം സി​റ്റിയിലെ വനിതാ സ്വയം പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുൽഫത്ത്, അനീസ്ബാൻ, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നൽകുന്നത്.