
നെയ്യാറ്റിൻകര: ഗീതായജ്ഞ ആചാര്യനും അദ്ധ്യാപകനുമായ പ്രൊഫ. ചെങ്കൽ സുധാകരൻ രചിച്ച വ്യാഖ്യാനത്തോടുകൂടിയ ഭഗവത്ഗീതയുടെ പ്രകാശനം ഡോ.എസ്.ശ്രീദേവി കേരള നിയമസഭ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർക്ക് കൈമാറി നിർവഹിച്ചു. ഗീതാജയന്തി ദിനത്തിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിന് ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഭദ്രദീപം തെളിച്ചു. മാളുബെൻ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ബേബി ജോൺ സ്വാഗതം ആശംസിച്ചു. കേരള സർവകലാശാല വിദൂര പഠനകേന്ദ്രം ഡയറക്ടർ ഡോ.എ.എം. ഉണ്ണികൃഷ്‌ണൻ പുസ്തകാവതരണം നടത്തി. നെയ്യാറ്റിൻകര അസിസ്റ്റന്റ് ദേവസ്വം കമ്മിഷ്ണർ ആശബിന്ദു, ഭഗവത്ഗീത ആചാര്യൻ ഊരൂട്ടുകാല വേലായുധൻ നായർ, അഡ്വ. ഹരിഗോപാൽ, ഡോ.ശ്രീരഞ്ജൻ, നെയ്യാറ്റിൻകര സബ്ഗ്രൂപ്പ് ഓഫീസർ അരവിന്ദ് എസ്. നായർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാധീഷ്, സെക്രട്ടറി സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് പ്രൊഫ. ചെങ്കൽ സുധാകരൻ മറുപടി പ്രസംഗം നടത്തി.