
തിരുവനന്തപുരം: സംസ്ഥാനത്ത് പഴം, പച്ചക്കറി വില വർദ്ധനയുടെ സാഹചര്യത്തിൽ കൃഷി വകുപ്പിന് എട്ട് കോടി രൂപ അനുവദിച്ചു. ഹോർട്ടി കോർപ്പ്, വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവയുടെ ഇടപെടലുകളിലൂടെ വിലക്കയറ്റം പിടിച്ചു നിറുത്താനാണ് എട്ട് കോടി രൂപ അടിയന്തരമായി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു