തിരുവനന്തപുരം: തലസ്ഥാനത്ത് ഉൾപ്പെടെ നാലു പേർക്കുകൂടി ഇന്നലെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് യു.കെയിൽ എത്തിയ ആളിലും എറണാകുളത്ത് കോംഗോയിൽ നിന്നെത്തിയ ആളിലും നേരത്തെ ഒമിക്രോൺ ബാധിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവർ രണ്ട് ഡോസ് വാക്സിൻ എടുത്തവരായതിനാൽ ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും പരിശോധിക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.