
കല്ലറ: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധിയും മറ്റ് വിവരങ്ങളും ജനങ്ങളെ അറിയിക്കാനുള്ള 'ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാർ' എന്ന പദ്ധതിയുടെ വാമനപുരം നിയോജക മണ്ഡലം ഉദ്ഘാടനം കല്ലറയിൽ അഡ്വ.ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു.കല്ലറ അടപ്പുപാറ റോഡിന്റെ ഡി.എൽ.പി (ഡിഫക്ട് ലയബിലിറ്റി പിരിഡ്) ബോർഡ് സ്ഥാപിച്ചുകൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങിൽ കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി, വൈസ് പ്രസിഡന്റ് നജീം ഷാ,മെമ്പർ ഷിബുകുമാർ, അസി:എക്സി.എൻജിനിയർ സജിത്, എ.ഇ. രമേശൻ, കോൺട്രാക്ടർ താജുദീൻ, വാർഡംഗം റാസി മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകൾ തുടങ്ങിയവർ പങ്കെടുത്തു.