joju

ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ,അർജുൻ അശോകൻ,ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന മധുരം 24ന് സോണി ലൈവ് ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. ജൂൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ പ്രണയകഥയാണ് പറയുന്നത് . ചോല, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകൾക്കുശേഷം അപ്പു പാത്തു പാച്ചു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ആഷിഖ് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ജിതിൻ സ്‌റ്റാനിസ്‌ലാസ്, വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയിരിക്കുന്നു. എഡിറ്റർ: മഹേഷ് ബുവന്തെ, കലാസംവിധാനം: ദിലീപ് നാഥ്.