hh

വർക്കല :ശ്രീകൃഷ്ണനാട്യ സംഗീത അക്കാഡമിയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പതിനഞ്ചാമത് എം.എസ്.സുബ്ബുലക്ഷ്മി സംഗീതോത്സവം സമാപിച്ചു.സംഗീതോത്സവം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്.ഒന്നാം ദിവസം കെ.ആനന്ദവർമ്മയും രണ്ടാം ദിനം ഐഡിയ സ്റ്റാർ സിംഗർ സോണിയാ ആമോദും മൂന്നാം ദിനം അർജുൻ ബി കൃഷ്ണയും കർണ്ണാടക സംഗീതക്കച്ചേരിയും നാലാം ദിനം തിരുവനന്തപുരം എസ്. മഹാദേവൻ അവതരിപ്പിച്ച വീണക്കച്ചേരിയും സമാപന ദിനത്തിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതമൈത്ര ബാനർജി ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയും അവതരിപ്പിച്ചു.