
പാലോട്: പ്രളയവും തൊഴിലില്ലായ്മയും രൂക്ഷമാക്കിയ പൊന്മുടി ലയങ്ങളിലെ 50 തൊഴിലാളി കുടുംബങ്ങൾക്ക് ആവശ്യവസ്തുക്കളും പുസ്തകങ്ങളും ഭക്ഷണകിറ്റുകളും നൽകി കാഞ്ഞിരംകുളം ഗവ. കെ.എൻ.എം.കോളേജ് എൻ.എസ്.എസ്.വോളന്റിയേഴ്സ് ശ്രദ്ധേയമായി. എൻ.എസ്.എസിന്റെ രണ്ടാഴ്ചത്തെ ശ്രമഫലമായാണ് 10 ഇനങ്ങൾ ഉൾപ്പെട്ടവ സമാഹരിച്ചത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ കുടുംബങ്ങൾക്ക് കിറ്റുകൾ കൈമാറി. വാർഡ് അംഗം രാധാമണി, വോളന്റിയേഴ്സ് സെക്രട്ടറിമാരായ നിഖിൽ, പാർവതി, സി.ഐ. ശ്രികാന്ത്മിശ്ര, പ്രോഗ്രാം ഓഫീസർമാരായ ഡോ. അരുണ, ജയകുമാർ എന്നിവർ പങ്കെടുത്തു.