
വർക്കല: പ്രധാന മന്ത്രിയുടെ പുനീത് സാഗർ അഭ്യാന്റെ ഭാഗമായി കിളിമാനൂർ ആർ.ആർ.വി ഗേൾസ് എച്ച്. എസ്.എസ്.എൻ.സി.സി. കേഡറ്റുകൾ കാപ്പിൽ ബീച്ചിലെയും പരിസരങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഇടവഗ്രാമപ്പഞ്ചായത്തിന് കൈമാറി. 52 കേഡറ്റുകൾ ശുചീകരണത്തിൽ പങ്കെടുത്തു. തെരുവ് നാടകം, ഫ്ലാഷ്മോബ് എന്നിവ നടത്തി. വർക്കല, ഇടവ ബീച്ചിൽ വന്ന ആളുകൾക്ക് പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളെ കുറിച്ച് പരാമർശിക്കുന്ന കാർഡുകൾ വിതരണം ചെയ്തു. ഡോ. സാബു പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ക്ലാസ് നയിച്ചു. വർക്കല വൺ കേരള ബറ്റാലിയൻ ഉദ്യോഗസ്ഥർ, സ്കൂൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.