ഒപ്പം കുഞ്ഞെൽദോ ടീം

asif-ali

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരത്തെ ലുലു മാളിൽ ആസിഫ് അലി എത്തും. ആസിഫിനൊപ്പം ക്രിസ്‌മസിന് തിയേറ്ററുകളിലെത്തുന്ന കുഞ്ഞെൽദോയുടെ അണിയറ പ്രവർത്തകരും താരങ്ങളും ലുലുമാൾ സന്ദർശിക്കും. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് കുഞ്ഞെൽദോ ടീം രാജ്യത്തെ ഏറ്റവും വലുതും പ്രൗഢവുമായ ലുലുമാൾ സന്ദർശിക്കുന്നത്. സന്ദർശന തീയതി തീരുമാനിച്ചിട്ടില്ല. ലുലുമാളിന്റെ ഉദ്ഘാടന ചടങ്ങിൽ കഴിഞ്ഞ ദിവസം മെഗാതാരം മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.നവാഗതനായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോയിൽ മറുനാടൻ മലയാളിയായ ഗോപിക ഉദയനാണ് നായിക. നവാഗതനായ സാറ്റു സംവിധാനം ചെയ്യുന്ന എ. രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആസിഫ് അലി ഒരു മാസ ത്തോളം തലസ്ഥാനത്തുണ്ടാവും. ഏറെക്കാലത്തിന് ശേഷമാണ് ആസിഫ് അലി നായകനാകുന്ന ഒരു ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. നമിത പ്രമോദാണ് എ. രഞ്ജിത്ത് സിനിമയി ലെ നായിക.ടൊവിനോ തോമസും കീർത്തി സുരേഷും നായകനും നായികയുമാകുന്ന വാശി ശ്വേതാമേനോനും നിത്യാദാസും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന പള്ളിമണി എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.