ആറ്റിങ്ങൽ:അഞ്ചാം സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിന് സിദ്ധ ചികിത്സയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ ബോധമുണ്ടാക്കാൻ ആറ്റിങ്ങലിൽ കാമ്പെയിൻ നടന്നു.ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ സുധീർ അദ്ധ്യക്ഷത വഹിച്ചു.സിദ്ധ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി.വിജയകുമാർ ക്ലാസെടുത്തു.വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, ഗിരിജ , സെക്രട്ടറി എസ്.വിശ്വനാഥൻ, കൗൺസിലർമാർ, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.