
മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന ഓഫീസർ ജാസ്മിന് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിയമനം ലഭിച്ചതിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം. ജാസ്മിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി മൊമെന്റോ നൽകി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.മണികണ്ഠൻ, കവിതാ സന്തോഷ്,ജോസഫൈൻ മാർട്ടിൻ,ബി.ഡി.ഒ എൽ.ലെനിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കരുണാകരൻ നായർ,എ.എസ്.ശ്രീകണ്ഠൻ,പി.മോഹനൻ,ആർ.പി.നന്ദു രാജ്,പി.ശ്രീകല,രാധിക പ്രദീപ്, ജയ ശ്രീരാമൻ,പി.അജിത എന്നിവർ പങ്കെടുത്തു.