
വക്കം: ഒളിവിൽ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി മുത്താന കൊടുവേലിക്കോണം പള്ളിക്ക് സമീപം നസ്ന മൻസിലിൽ സജിനാണ് ( 32 ) പിടിയിലായത്. കഴിഞ്ഞ ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലമ്പലം പുല്ലൂർമുക്ക് ഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവതിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.
കൊല്ലം പരവൂരിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സജിനെ
വർക്കല ഡിവൈ.എസ്.പി പി. നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം എസ്.എച്ച്.ഒ ഫിറോസ്, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖർ, വിജയകുമാർ, എ.എസ്.ഐമാരായ സലിം ശ്രീകുമാർ, സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.