dharna

നെയ്യാറ്റിൻകര: സഹകരണ ജനാധിപത്യ വേദി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ സംഘടിപ്പിച്ച സഹകാരി ധർണ്ണ മുൻ ഡി.സി.സി പ്രസിഡന്റും സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാനുമായ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.താലൂക്ക് കമ്മിറ്റി ചെയർമാൻ എൻ.ശൈലേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ എ ആർ. സെൽവരാജ്, അയിര സുരേന്ദ്രൻ, വെൺപകൽ അവനീന്ദ്രകുമാർ, എം.ആർ. സൈമൺ, എം. മുഹിനുദീൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, കെ.വി.അബിലാഷ്, മഞ്ചവിളാകം ജയകുമാർ, തത്തിയൂർ മധു, വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.