bjp

നെയ്യാറ്റിൻകര: വാഗ്ദാന ലംഘനങ്ങളുടെ തുടർഭരണമാണ് നഗരസഭാ കൗൺസിലിന്റേതെന്ന് ആരോപിച്ച് കൗൺസിലിന്റെ ഒന്നാം വാ‌ർഷിക ദിനത്തിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി ധ‌ർണ സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി മുളയറ രതീഷ് ഉദ്ഘാടനം നിർവഹിച്ചു.ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, അരങ്കമുഗൾ സന്തോഷ്, ജി.ജെ കൃഷ്ണകുമാർ, മണലൂർ ശിവപ്രസാദ്, കൗൺസിലർമാരായ മഞ്ചന്തല സുരേഷ്, കൂട്ടപ്പന മഹേഷ്, സ്വപ്നജിത്ത്, വേണുഗോപാൽ, മരങ്ങാലി ബിനു, അജിത, കല ടീച്ചർ, സുമ എന്നിവർ പങ്കെടുത്തു.