
തിരുവനന്തപുരം: കേരളത്തിൽ ഫുഡ്പാർക്ക് തുടങ്ങുമെന്ന് യു.എ.ഇ വിദേശ വാണിജ്യകാര്യമന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാനാണ് മന്ത്രി എത്തിയത്.
യു.എ.ഇ സർക്കാർ ഇന്ത്യയിൽ മൂന്ന് ഫുഡ്പാർക്കുകൾ തുടങ്ങും. ലൈഫ് പദ്ധതിയിൽ ദുബായ് റെഡ് ക്രസന്റുമായി ചേർന്നുള്ള ഭവന സമുച്ചയ നിർമ്മാണം പൂർത്തിയാക്കുന്നതും ചർച്ചാവിഷയമായി. ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ഡോ.താനി അഹമ്മദ് ക്ഷണിച്ചു. 2022 ഫെബ്രുവരിയിൽ മുഖ്യമന്ത്രി എക്‌സ്‌പോയിൽ പങ്കെടുക്കും. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ.അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബന്നയും ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.