നെയ്യാറ്റിൻകര:കേരളബാങ്ക് രൂപീകൃതമായതോടെ സംസ്ഥാനത്തെ മിസലേനിയസ് സംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രി കെ.വി വാസവനുമായി ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. ഭാരവാഹികളായ നെല്ലിമൂട് പ്രഭാകരൻ, തിരുപുറം ഗോപൻ, എൻ.എം നായർ, കരുംകുളം വിജയകുമാർ, ചെങ്കൽ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.