നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ മംഗലത്തുകോണം ഭാഗത്ത് നടത്തിയ പരിശോധനയിൽ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. ബാലരാമപുരം അന്തിയൂർ തോട്ടത്തുവിളാകം വിളയിൽ വീട്ടിൽ മാർലി എന്നു വിളിക്കുന്ന അരവിന്ദ് (22), അയണിമൂട് ആർ.സി. സ്ട്രീറ്റിൽ ജീവൻ (19), കല്ലിയൂർ ഊക്കോട് വാഴവിള തകിടിയിൽ വീട്ടിൽ ഷൺമുഖി എന്ന വിപിൻ (25) എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ, പ്രിവന്റിവ് ഓഫീസർ ഗോപകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, അരുൺ, അനീഷ്, സതീഷ് കുമാർ, സ്റ്റീഫൻ, പ്രസന്നൻ, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ആതിര,വിഷ്ണുശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.