വർക്കല: 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുദ്ര ചെയ്യേണ്ടതും എന്നാൽ മുദ്ര ചെയ്തിട്ടില്ലാത്തതുമായ അളവ് തൂക്ക ഉപകരണങ്ങൾ പിഴ ഒഴിവാക്കി മുദ്ര ചെയ്യുന്നതിന് വർക്കല ലീഗൽ മെട്രോളജി ഇൻസ്‌പെകടർ ഓഫീസിൽ അവസരമൊരുക്കി. അതനുസരിച്ച് മടവൂർ ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങൾ 18ന് രാവിലെ 10ന് മടവൂർ പഞ്ചായത്ത് ഓഫീസിലും നാവായിക്കുളം, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ വ്യാപാരികളുടെ ഉപകരണങ്ങൾ അന്നേദിവസം 12ന് നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കുന്ന ക്യാമ്പിൽ ഹാജരാക്കി മുദ്ര ചെയ്യാവുന്നതാണെന്ന് വർക്കല ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 04702604144, 9400064080.