തിരുവനന്തപുരം:ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രറ്റേർണിറ്റി ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് തിരുവനന്തപുരം,​എനർജി മാനേജ്മെന്റ് സെന്റർ കേരള (ഇ.എം.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ.എൻ.രാജേന്ദ്രൻ,​ കെ.ബി.ശ്രീകുമാരൻ,​ ഡി.റോസ് ചന്ദ്രൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ കെ.ജി.ബാബു വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഫ്രറ്റേർണിറ്റി രക്ഷാധികാരി അഡ്വ.പരണിയം ദേവകുമാർ,​ജനറൽ സെക്രട്ടറി പി.ജയദേവൻ നായർ, ഡോ.മോസസ്സ്,​ എസ്.സതീഷ്ചന്ദ്രൻ നായർ, ഹരി,ശൂരനാട് ചന്ദ്രശേഖരൻ,ഷറഫുദീൻ സാഹിബ്,തേക്കുംമുട് സുമേഷ്,നദീറ സുരേഷ്,ഹരികുമാർ എന്നിവർ പങ്കെടുത്തു.