
ചിറയിൻകീഴ്: മുഖ്യമന്ത്രി പിണറായി വിജയന്റെ തുഗ്ലക്ക് പരിഷ്കാരമാണ് കെ. റെയിൽ പദ്ധതിയെന്ന് വി.എം. സുധീരൻ പറഞ്ഞു. മൂലംപള്ളിയിൽ 340 കുടുംബങ്ങൾക്ക് പുനരധിവാസം ഇതുവരെ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ കെ. റെയിൽ സിൽവർലൈൻ പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്ന 20,000 കുടുംബങ്ങൾക്ക് എങ്ങനെ പുനരധിവാസം നടപ്പിലാക്കുമെന്നും റെയിൽപ്പാത കടന്നുപോകുമെന്ന് പറയുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുക കൂടി ചെയ്യാത്തത് വികസനത്തിന് വേണ്ടിയല്ല ഭൂമാഫിയകൾക്ക് വേണ്ടിയാണെന്നും വി.എം. സുധീരൻ കൂട്ടിചേർത്തു.
കെ. റെയിൽ സിൽവർലൈൻ മുരുക്കുംപുഴ സമരസമിതി മംഗലപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി പ്രസിഡന്റ് ഏ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ് പ്രതിജ്ഞാവാചകം ചൊല്ലി. ഡി.സി.സി സെക്രട്ടറി കെ.എസ്. അജിത്കുമാർ, ബ്ലോക്ക് പ്രസിഡന്റ് എച്ച്.പി. ഷാജി, സമരസമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം, ഷൈജു, യു.ഡി.എഫ് ചെയർമാൻ ജെഫഴ്സൺ, ബി.എസ്. അനൂപ്, തോന്നക്കൽ ജമാൽ, എം. മുനീർ, അഡ്വ. ഹാഷിം, ജി. ഗോപകുമാർ, വസന്തകുമാരി, എസ്. മിനി, ജെ.എം. അഹമ്മദ് ആലി, ഷാജിഖാൻ. എം.എ, തൊപ്പിമുക്ക് നസീർ, ആദിൽ മുഹമ്മദ്, മൻസൂർ തുടങ്ങിയവർ സംസാരിച്ചു.