മലയിൻകീഴ്: വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷന് സമീപത്തെ പൊതുമാർക്കറ്റ് ലേല തുക കരാറുകാരൻ അടയ്ക്കാത്തതിനെ തുടർന്ന് വിളപ്പിൽ ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിന്റെ സഹായത്തോടെ പൂട്ടി. കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കും.
കച്ചവടക്കാരുടെയും പ്രദേശവാസികളുടെയും അഭിപ്രായം മാനിച്ച് പൊതുമാർക്കറ്റിന്റെ പ്രവർത്തനം നടത്തുന്നതിന് പഞ്ചായത്ത് ഒരു താത്കാലിക ജീവനക്കാരെ നിയമിക്കും. രാവിലെ 5 മുതൽ വൈകിട്ട് 6 വരെ മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കാനാണ് ഭരണസമിതിയുടെ ഐക്യകണ്ഠേനെയുള്ള തീരുമാനം. ലേലംകൊണ്ട കരാറുകാരൻ തുക പഞ്ചായത്തിൽ ഒടുക്കാത്തതിന് പുറമേ അനധികൃതമായി ഫീസ് പിരിവ് നടത്തുന്നതും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.