
തളിപ്പറമ്പ്: സോളാർ വിളക്കിന്റെ ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുളിമ്പറമ്പിലെ നൗഫൽ എം.വി. (38) ആണ് തളിപ്പറമ്പ് സി.ഐ എ.വി.ദിനേശന്റെയും എസ്.ഐ. പി.സി.സുകുമാറിന്റെയും പിടിയിലായത്. വിവിധയിടങ്ങളിൽ നിന്നും സോളാർ ലൈറ്റിന്റെ നൂറുകണക്കിന് ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ കാക്കാൻചാലിലെ പി.പി. അബ്ദുൾ റഹ്മാനെ (32) എസ്.ഐ. പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വ ത്തിൽ കസ്റ്രഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു. നൗഫൽ മന്നയ്ക്ക് പെട്ടിക്കട നടത്തി വരികയായിരുന്നു.
പല സ്ഥലത്തും മോഷണം നടത്തുമ്പോൾ അബ്ദുൾറ ഹ്മാന്റെ കൂടെ നൗഫലമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ധർമ്മശാല എൻജിനീയറിംഗ് കോളേജ് കോമ്പൗണ്ടിൽ ബാറ്ററി മോഷ്ടിക്കവെയാണ് അബ്ദുൾ റഹ്മാനെ പിടികൂടിയത്. അന്ന് തന്നെ കുറുമാത്തൂർ വെള്ളാരംപാറ, കുപ്പം, കൂവോട് എന്നിവിടങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടി ച്ചത് ഇയാൾ സമ്മതിച്ചു.
തുടർന്ന് മുഴുവൻ കൗൺസിലർമാരോടും വാർഡുകളിലെ മോഷത്തിന്റെ കണക്കെടുത്ത് തരാൻ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ആവശ്യപ്പെട്ടിരുന്നു. വിവിധ വാർഡുകളിലെ കൗൺസിലർമാർ നൽകിയ ലിസ്റ്റ് പ്രകാരം നൂറില ധികം ബാറ്ററികൾ മോഷണം പോയിട്ടുണ്ട്. ആന്തൂർ, പരിയാരം, പട്ടുവം, കുറുമാത്തൂർ എന്നിവിടങ്ങ ളിൽ നിന്നും സമാന പരാതികൾ ഉയർന്നിട്ടുണ്ട്. മോഷ്ടിച്ച ബാറ്ററികൾ മന്നക്കും ചിറവക്കിലുമുള്ള ആക്രികടകളിലാണ് വിറ്റത്. 30,000 രൂപ വരെ വിലയുള്ള ബാറ്ററി കൾ ആയിരം രൂപ നൽകിയാണ് ഇവർ വാങ്ങിയത്രെ.