
തിരുവനന്തപുരം: കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 308/2019) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
 സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്ട്സ്മാൻ (കാറ്റഗറി നമ്പർ 140/2019) തസ്തികയിലേക്ക് 20, 21, 23, 28, 29 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിൽ ട്രേസർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 551/2019) തസ്തികയിലേക്ക് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാൻ അവശേഷിക്കുന്നവർക്ക് 20, 21 തീയതികളിൽ രാവിലെ 10.30 ന് ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ക്ഷീര വികസന വകുപ്പിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ രണ്ടാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 487/2021) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി ആസ്ഥാന ഓഫീസിലും മറ്റ് ജില്ലകളിലുള്ളവർക്ക് അതാത് ജില്ലാ/മേഖല പി.എസ്.സിഓഫീസുകളിലും 21 ന് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ (കാറ്റഗറി നമ്പർ 258/2021) തസ്തികയിലേക്ക് 19 ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒ.എം.ആർ. പരീക്ഷ നടത്തും.
വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.) (കാറ്റഗറി നമ്പർ 311/2019) തസ്തികയിലേക്കുള്ള ഒ.എം.ആർ. മുഖ്യപരീക്ഷ 24 ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.15 വരെ നടത്തും.
വകുപ്പുതല പരീക്ഷ
2020 ആഗസ്റ്റ് 12ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ച ലീഗൽ അസിസ്റ്റന്റുമാർക്കുള്ള വകുപ്പുതല പരീക്ഷയുടെ (സ്‌പെഷ്യൽ ടെസ്റ്റ്-ജൂലൈ 2020) ഫലം പ്രസിദ്ധീകരിച്ചു.
2020 ആഗസ്റ്റ് 12 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ച ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ (സ്‌പെഷ്യൽ ടെസ്റ്റ്-ജൂലൈ 2020) വകുപ്പുതല പരീക്ഷയ്ക്കായി 28 ന് രാവിലെ 9.30 മുതൽ 11.30 വരെയും 29, 30 തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ എഴുത്തുപരീക്ഷ നടത്തും .