
ശിവഗിരി: 89-ാമത് തീർത്ഥാടനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ശിവഗിരിയിലേക്ക് പദയാത്രകൾ നടത്തും. ജില്ലാതലങ്ങളിൽ അതിനുളള ഒരുക്കങ്ങൾ നടന്നുവരുന്നതായി സംഘാടകർ ശിവഗിരിമഠത്തിൽ അറിയിച്ചിട്ടുണ്ട്. ഡിസംബർ 30 വൈകിട്ടോടെ ശിവഗിരിയിലെത്തുന്ന തീർത്ഥാടന പദയാത്രകൾ 31നു നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുത്ത് സമാപിക്കും. ശിവഗിരിമഠത്തിൽ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പദയാത്രകളുടെ സംഘാടകർ എത്രയുംവേഗം മഠത്തിൽ പേര് രജിസ്റ്റർ ചെയ്യണം. പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതാനുഷ്ഠാനത്തോടെവേണം പദയാത്രകളിൽ പങ്കെടുക്കേണ്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പദയാത്രകൾ.