
പാറശാല: പതിനൊന്നര ലക്ഷത്തോളം രൂപ ചിലവാക്കി നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിലെ ചോർച്ചയ്ക്ക് കാരണം നിർമ്മാണത്തിലെ അഴിമതി ആണെന്ന് ആരോപിച്ച് ബി.ജെ.പി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോൾ തന്നെ ചോർച്ച കാരണം വഴിയോര വിശ്രമ കേന്ദ്രം ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതായതോടെയാണ് ധർണ സംഘടിപ്പിച്ചത്. ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ യുവമോർച്ച സംസ്ഥാന സെക്രട്ടറി മനു പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ. എം.പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രതീഷ് കൃഷ്ണ, ശിവകല, മണ്ഡലം വൈസ് പ്രസിഡന്റ് മണവാരി രതീഷ്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് റാണി സുധാകരൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ചിമ്മണ്ടി രാജൻ, ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വിക്രമൻ നായർ, ജി.എസ്. സനൂപ്, സെക്രട്ടറിമാരായ പൊരുതൽ ദിലീപ്, മധു, ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് മുരുകൻ, ജനറൽ സെക്രട്ടറി വിനോദ്, കർഷക മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഉദയകുമാർ, കൊല്ലയിൽ പഞ്ചായത്ത് വാർഡ് മെമ്പർമാരായ, ഷീബ, അനീഷ്, ബിന്ദു, മറ്റ് നേതാക്കളായ ആർ.സജി, സുധീഷ്, ബിനു, രതീഷ്, ശ്രീകുമാരൻ നായർ, മദന മോഹനൻ, ഷാർപ്പ് അനി, അമ്പലം സന്തോഷ്, പ്രശാന്ത്, അമൃത പ്രദീപ് തുടങ്ങിയ സംസാരിച്ചു.