ചിറയിൻകീഴ് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ളോക്കിന്റെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് വലിയകട സ്വാമിജി ഒാഡിറ്റോറിയത്തിൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു ചിറയിൻകീഴ് ബ്ളോക്ക് പ്രസിഡന്റ് പി. ഭാസവൻ നായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്. നാസറുദ്ദീൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എസ്. രാമദാസ് മുഖ്യപ്രഭാഷണവും ജോയിന്റ് സെക്രട്ടറി വി. രവീന്ദ്രൻ നായർ നന്ദിയും പറയും. പി. ഭാസ്കരൻ നായർ, എസ്. സദാശിവൻപിള്ള, എൽ. രമാദേവി, കെ. രാധമ്മ, കെ. ഉമാമഹേശ്വരൻ തുടങ്ങിയവർ പങ്കെടുക്കും.