നെടുമങ്ങാട്:നെഹ്റു യുവ കേന്ദ്രയും മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന 'ജലം ജീവന് ആധാരം' മഴവെള്ള സംഭരണ ബോധവത്കരണ കാമ്പെയിൻ ആനാട് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി.അനിൽകുമാർ പൊതുസ്ഥലത്ത് ബോധവത്കരണ ചിത്രം വരച്ച് നിർവഹിച്ചു.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു, വിളയിൽ ശശിധരൻ, ബി.അൽത്താഫ്, വി.വിദ്യ, ശാലിനി പഴകുറ്റി എന്നിവർ പങ്കെടുത്തു.