d

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിൽ അത്യാധുനിക നിലവാരത്തിൽ ഡി.ടി.പി.സി നിർമ്മിച്ച സ്വിമ്മിംഗ് പൂളിൽ നീന്തൽ പരിശീലനവും പൂളിനോട് ചേർന്നുള്ള പാർക്കിൽ കൂട്ടായ്മകളും പാർട്ടികളും സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി നാല് അന്തർദേശീയ നീന്തൽ താരങ്ങൾ. എക്സ്‌പേർട്സ് പൂൾ ബ്രിഗേഡ് എന്ന സംഘടനയാണ് നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം 22 ന് നടക്കും. പൂളിൽ പ്രായഭേദമെന്യേ നീന്തൽ പരിശീലനത്തിനുള്ള സൗകര്യമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ബാച്ചുകളാണുള്ളത്. അവധി ദിവസങ്ങളിൽ പ്രത്യേകം കോച്ചിംഗ് സൗകര്യവുമുണ്ട്. നിശ്ചിത ഫീസ് ഇതിനായി നിശ്ചിയിച്ചിട്ടുണ്ട്. പൂളിനോടുള്ള ചേർന്നുള്ള പാർക്കിൽ മീറ്റിംഗുകൾ, ബെർത്ത്ഡേ പാർട്ടികൾ, കുടുംബ കൂട്ടായ്‌മ, വിവാഹവാർഷികം, ഷൂട്ടിംഗ് അടക്കമുള്ളവ നടത്താം. ലഘുഭക്ഷണ ശാലയിൽ കാറ്ററിംഗ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. നീന്തൽ താരങ്ങളായ മനോജ്, ആദർശ്, രാജശേഖരൻ, വിനോദ് എന്നീ നീന്തൽ താരങ്ങളാണ് പദ്ധതിയുടെചുമതലക്കാർ.