പാറശാല: പ്രമേഹ പാദരോഗ വിദഗ്ദ്ധരുടെ ദേശീയ സംഘടനയായ ഡയബറ്റിക് ഫൂട്ട് സൊസൈറ്റി ഒഫ് ഇന്ത്യയുടെ (ഡി.എഫ്.എസ്.ഐ) 19 -ാമത് ദേശീയ സമ്മേളനം 'ഡെഫ്സികോൺ 2021 തിരുവനന്തപുരം' തിരുവനന്തപുരത്ത് ആദ്യമായി നടക്കുകയാണ്.
18,19 തീയതികളിൽ പാറശാല സരസ്വതി ഹോസ്പിറ്റലിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഇരുപതോളം അന്തർദേശീയ തലത്തിലെ വിദഗ്ദ്ധരും, നാല്പതോളം ദേശീയ തലത്തിലെ പ്രമേഹ പാദരോഗ വിദഗ്ദ്ധരുമാണ് ക്ലാസുകൾ എടുക്കുന്നത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഹൈബ്രിഡ് കോൺഫറൻസായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇരുന്നൂറോളം പേർ നേരിട്ടും, ആയിരത്തോളം ഡോക്ടർമാർ ഓൺലൈനായും സമ്മേളനത്തിൽ പങ്കെടുക്കും.