textile

തിരുവനന്തപുരം: ലുലുമാൾ ഇന്ന് രാവിലെ ഒൻപത് മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അന്താരാഷ്ട്രനിലവാരത്തിലുള്ള വാണിജ്യാനുഭവമാണ് കാണികളെ കാത്തിരിക്കുന്നത്.

# ഹൈപ്പർ മാർക്കറ്റ്

ഉപഭോക്താക്കൾക്ക് അത്യാധുനിക ഷോപ്പിംഗ് അനുഭവം നൽകുന്ന ഹൈപ്പർ മാർക്കറ്റ് ആണ് മാളിലെ മുഖ്യ ആകർഷണം. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലു ഹൈപ്പർമാർക്കറ്റ്. ഗ്രോസറി, പച്ചക്കറികൾ, വൈവിദ്ധ്യമാർന്ന മറ്റുല്പന്നങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് വിഭാഗങ്ങളുമായി വ്യത്യസ്തവും വിശാലവുമാണ് ഹൈപ്പർമാർക്കറ്റ്. കൂടാതെ ഇന്ത്യൻ, അറേബ്യൻ ഭക്ഷണത്തിനായുള്ള പ്രത്യേക സെക്‌ഷനുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉത്പ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്

# ലുലു സെലിബ്രേറ്റ്

വിവാഹദിനത്തിലെ അതിസുന്ദരനിമിഷങ്ങൾക്ക് തിളക്കമേകാനുള്ള ബ്രൈഡൽ കളക്‌ഷനുകളും നിങ്ങളെ കാത്തിരിപ്പുണ്ട്. സ്‌പെഷ്യൽ ഡിസൈനർ വസ്ത്രങ്ങൾക്ക് പുറമെ പ്രകൃതി സൗഹൃദമായി നെയ്ത ഖാദി വസ്ത്രങ്ങളും ലുലു സെലിബ്രേറ്റിൽ ഇവിടെ ലഭ്യമാണ്.

# ലുലു ഫാഷൻ സ്റ്റോർ

ട്രെൻഡ്സ്, കാഷ്വൽ, അന്താരാഷ്ട്ര ബ്രാൻഡുകളടക്കം ന്യൂജെൻ കാലത്തെ പുതുപുത്തൻ ഡിസൈനുകളാണ് ഫാഷൻ സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്. ഡ്രസ്സുകൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള എല്ലാത്തരം തുണികളുമായി ഫാഷൻ സ്റ്റോർ ശ്രദ്ധേയമാകുന്നു. കൂടാതെ എ‌ത്‌നിക് മോഡലുമായി ഖാദി വസ്ത്രങ്ങളും ലഭ്യമാണ്.

#ലുലു കണക്ട്

ടെക് ലോകത്തെ പുത്തൻ ഉത്പന്നങ്ങളെല്ലാം ഒരുകുടക്കീഴിൽ ഒരുക്കുകയാണ് ലുലു കണക്ട്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ സാന്നിദ്ധ്യം കാരണം പല റേഞ്ചിലുള്ള ഇഷ്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ അവസരം ലഭിക്കുമെന്നതാണ് ലുലു കണക്ടിന്റെ മറ്റൊരു സവിശേഷത.

#കുട്ടികൾക്ക് ഫൺട്യൂറ

കുട്ടികൾക്ക് വിനോദത്തിന്റെ പുത്തൻ അനുഭവം നൽകുന്ന എന്റർടെയ്ൻമെന്റ് സെന്റർ. 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഇത് രാജ്യത്തെ തന്നെ ഏറ്റവും വലുപ്പമേറിയ ഇൻഡോർ

എന്റർടെയ്ൻമെന്റ് സെന്ററുകളിലൊന്നാണ്. റോൾ ഗ്ലൈഡർ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വാൾ ക്ലൈംബിംഗ്, ലെയ്ൻ ബൗളിംഗ് അലീ, 6000 ചതുരശ്രയടിയിലുള്ള ട്രാംപോളിൻ, ടാഗ് അരേന, 7 ഡി തിയേറ്റർ സംവിധാനമുള്ള രസകരമായ ഗെയിമുകൾ, റോളർ കോസ്റ്റർ, വിർച്വൽ റിയാലിറ്റി ആവേശം പകർന്ന് ആർക്കേഡ് ഗെയിം എന്നിവയടക്കമുളളവ ഫൺട്യൂറയിലെ ആകർഷണങ്ങളാണ്

#ഫുഡ് കോർട്ട്

ഒരേ സമയം 2500 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സംവിധാനമുള്ള ഭീമൻഫുഡ് കോർട്ട്, മനസ്സ് നിറയുന്ന ഷോപ്പിംഗിന് ശേഷം രുചികരമായ ഭക്ഷണവും കഴിച്ചു മടങ്ങാം. പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി വിശാലമായ വൈവിദ്ധ്യമാർന്ന രസക്കൂട്ടുകളാണ് ഫുഡ് കോർട്ടിലുള്ളത്.

#12 സ്‌ക്രീൻ തിയേറ്റർ

ലോകോത്തര സിനിമകൾ അതേ സാങ്കേതിക തികവിൽ ആസ്വദിക്കാൻ ആയി 12 സ്‌ക്രീൻ സൂപ്പർ പ്ലക്സ് തിയേറ്ററും മാളിൽ ഒരുങ്ങുന്നുണ്ട്.

വിശാലമായ പാർക്കിംഗ്

അയ്യായിരം കാറുകൾക്കും കാൽലക്ഷം ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള വിശാലമായ സൗകര്യം.