
തിരുവനന്തപുരം: സഹകരണസംഘങ്ങൾക്കെതിരായ റിസർവ്വ് ബാങ്ക് നടപടിക്കെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകും. മുതിർന്ന അഭിഭാഷകനും മുൻ സോളിസ്റ്റർ ജനറലുമായ കെ.വി. വിശ്വനാഥൻ ഹാജരാകും. ഇന്നലെ ഡൽഹിയിൽ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ പൂർത്തിയാക്കി.
ഒട്ടനവധി കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട അഭിഭാഷകനാണ് കെ.വി. വിശ്വനാഥൻ, ഭരണഘടനാ സംബന്ധമായ കേസുകളിൽ വിദഗ്ദ്ധൻ കൂടിയാണ് അദ്ദേഹം.