army

തിരുവനന്തപുരം: പതിനാറാം മദ്റാസ് റെജിമെന്റ് എക്‌സ്‌സർവീസ്‌ മെൻ കേരള വിംഗ് ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു. 16 മദ്റാസ് റെജിമെന്റ് കമാൻഡിംഗ് ഓഫീസർ, വിമുക്ത ഭടന്മാർ തുടങ്ങിയവർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ഹിന്ദി പ്രചാരസഭ ഓഡി​റ്റോറിയത്തിൽ നടന്ന ചടങ്ങ് തിരുവിതാംകൂർ രാജകുടുംബാംഗമായ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു. നടൻ കൃഷ്ണകുമാർ വിശിഷ്ടാതിഥിയായി. 16 മദ്റാസ് റെജിമെന്റിൽ നിന്ന് 1971ലെ യുദ്ധത്തിൽ പങ്കെടുത്ത മേജർ പി.ബി.ആർ. കുമാരൻ, ക്യാപ്‌റ്റൻ അനിൽ കുമാർ, ക്യാപ്‌റ്റൻ ഗോപി, ക്യാപ്‌റ്റൻ രാജൻ എന്നിവരെ ആദരിച്ചു.