sabarimala

തിരുവനന്തപുരം: ശബരിമലയിൽ തിരക്കേറുന്ന പശ്ചാത്തലത്തിൽ വെർച്വൽ ക്യൂ ബുക്കിംഗ് പരിധി പ്രതിദിനം അമ്പതിനായിരമായി ഉയർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടുഡോസ് വാക്‌സിനോ,ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാതെതന്നെ ദർശനം അനുവദിക്കണമെന്നും എരുമേലി കാനനപാത വഴി ഭക്തരെ കടത്തിവിടണമെന്നും ആവശ്യപ്പെട്ടതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. കാനനപാത ശുചിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വനംവകുപ്പിനും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നൽകി.