chqngqtho

കിളിമാനൂർ: വിദ്യാലയത്തിലെത്താൻ കഴിയാത്ത ഭിന്നശേഷി കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കിളിമാനൂർ ബി.ആർ.സിയുടെ 'ചങ്ങാതിക്കൂട്ടം' പദ്ധതി ശ്രദ്ധേയമാകുന്നു. ഉപജില്ലാ പരിധിയിലുള്ള അറുപതോളം കുട്ടികൾക്കാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നത്.

വിവിധ സ്കൂളുകളിലെ ഭിന്നശേഷി കുട്ടികളിൽ 4 പേരെ വിദ്യാലയത്തിൽ എത്തിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉപജില്ലാതല ഉദ്ഘാടനം വെള്ളല്ലൂർ വിവേകോദയം യു.പി.എസിലെ അഞ്ചാം ക്ലാസുകാരൻ അരുൺ നിർവഹിച്ചു. സമഗ്രശിക്ഷാകേരളം ഡി.പി.സി എൻ. രത്നകുമാർ മുഖ്യപ്രഭാഷണവും, ഡി.പി.ഒ രശ്മി ടി.എൽ പദ്ധതി വിശദീകരണവും നടത്തി. ബി.പി.സി വി.ആർ. സാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, മെമ്പർമാരായ അനശ്വരി.പി ബി, അർച്ചന, പി.ടി.എ പ്രസിഡന്റ് എസ്.കെ. സുനി, സി.ആർ.സി കോ - ഓർഡിനേറ്റർ സ്മിത പി.കെ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ അനീഷ് എസ്.എൽ, ഷാമില എം, സ്റ്റാഫ് സെക്രട്ടറി അനിലാൽ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക ഒ. ആശാദേവി സ്വാഗതവും ബി.ആർ.സി ട്രെയിനർ വൈശാഖ് കെ.എസ് നന്ദിയും പറഞ്ഞു.

പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ വാമനപുരം ഡി.ബി.എച്ച്.എസിൽ എട്ടാം ക്ലാസുകാരൻ സൽമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി, സ്ഥിരംസമിതി അദ്ധ്യക്ഷ രഞ്ജിതം ഡി, വാർഡ് മെമ്പർ ആശ എ.എസ്, പ്രഥമാദ്ധ്യാപിക ജയലത. വി, പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ, ബി.ആർ.സി പ്രതിനിധികളായ ഉഷ. ബി, മായ ജി.എസ്, സുഷമ ഡി.എസ്, രാജിമോൾ.ആർ, മേഘ. എസ്. മുരളി എന്നിവർ പങ്കെടുത്തു.

കിളിമാനൂരിൽ പോങ്ങനാട് എച്ച്.എസിലെ ഒന്നാം ക്ലാസുകാരൻ മഹാദേവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോങ്ങനാട് ആർ. രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ജ്യോതികുമാർ, പ്രഥമാദ്ധ്യാപകൻ എം. അനിൽകുമാർ , ആരോഗ്യ പ്രവർത്തക ഓമന, ട്രെയിനർ ബി. ഷാനവാസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ജാസ്മിൻ. ആർ.എസ്, ചിത്ര. സി, ഇന്ദു എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

കരവാരം പഞ്ചായത്തിൽ എസ്.എൻ.യു.പി.എസിലെ മൂന്നാം ക്ലാസുകാരി സങ്കീർത്തന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. ഷിബുലാൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീർ രാജകുമാരി, മെമ്പർ ചിന്നു, നഗരൂർ പഞ്ചായത്തിലെ വാർഡ് മെമ്പർ കെ. അനിൽകുമാർ, പ്രഥമാദ്ധ്യാപിക ഷീജ, ബി.ആർ.സി ട്രെയിനർ വിനോദ്. ടി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ വിനോദ് കെ.എസ്, സോഫിയ. ടി, ജിസ സജി എന്നിവർ പങ്കെടുത്തു.