
കിളിമാനൂർ:കേരള മെഡിക്കൽ എൻട്രൻസിൽ 82-ാം റാങ്ക് നേടിയ ശ്രേയ എസ്. രാജിന് പഴയകുന്നുമ്മേൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.കോൺഗ്രസ് ഭാരവാഹികളായ മോഹൻലാൽ,ഷാജി എന്നിവരുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ പൊന്നാടയും മൊമന്റോയും നൽകി അനുമോദിച്ചു.അടയമൺ ശ്രേയസിൽ റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ബി. സോമരാജന്റെയും,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ എസ്.എസ്.ബിന്ദുവിന്റെയും മകളാണ് ശ്രേയ എസ്.രാജ്.