വിതുര:കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റി കോൺഗ്രസ് മുൻ വിതുര മണ്ഡലം പ്രസിഡന്റ് എസ്.എൻ.ക്ലമന്റിന്റെ ചരമവാർഷികദിനം ആചരിച്ചു.ഡി.സി.സി ജനറൽസെക്രട്ടറി സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽസെക്രട്ടറി എൽ.കെ.ലാൽറോഷിൻ,ബ്ലോക്ക് ജനറൽസെക്രട്ടറി എൽ.കെ.ലാൽറോയ്,മണ്ഡലം ഭാരവാഹികളായ ബി.എൽ.മോഹനൻ,മണ്ണറവിജയൻ,കെ.ജി.പ്രസന്നൻ,ആനപ്പാറ സോമചന്ദ്രൻ,വ്യാപാരിവ്യവസായി കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് മേമലസലീം,ആദിവാസി കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഒരുപറ സുരേന്ദ്രൻ,മഹിളാകോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് സതീദേവി എന്നിവർ പങ്കെടുത്തു.