വിതുര:കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മതനിരപേക്ഷ ജനകീയവിദ്യാഭ്യാസവും നവകേരളസൃഷ്ടിയും എന്ന വിഷയത്തെ ആസ്പദമാക്കി പനയ്ക്കോട് വി.കെ.കാണി ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്ന് സെമിനാറിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.സെമിനാർ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിഅംഗം സുജാമേരി വിഷയാവതരണം നടത്തി.കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് അംഗം അനിൽനാരായണൻ,എഫ്.എസ്.ഇ.ടി.ഒ പ്രതിനിധി കെ.ജെ.ശ്രീജിത്,ജില്ലാ വൈസ് പ്രസിഡന്റ് ആർ.ഷിബു,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ സി.എസ്.പ്രേംകുമാർ,കെ.ആർ.ബീന,ജില്ലാകമ്മിറ്റി അംഗം ആർ.വിനോജ്,കലേഷ് കാർത്തികേയൻ എന്നിവർ പങ്കെടുത്തു.