ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ടൗൺ ബ്രാഞ്ച് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എൻ.സാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഡി.സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.ഉണ്ണികൃഷ്ണൻ നായർ, എം.ആർ.മധു, വി.വിനോദ്, സി.എസ്. വിനോദ്, മുഹമ്മദ് ഷിജു, ടി.യു.സഞ്ജീവ്, രഞ്ജിത് വെള്ളല്ലൂർ, എസ്.എസ്. ആശാറാണി എന്നിവർ സംസാരിച്ചു.ബ്രാഞ്ച് ഭാരവാഹികളായി ഡി.സി.വിനോദ് (പ്രസിഡന്റ്),എസ്.എസ്.ആശാറാണി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.