satheesh

തിരുവനന്തപുരം: കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി കാർബോറാൻഡം യൂണിവേഴ്സിൽ മുൻ സീനിയർ വൈസ് പ്രസിഡന്റ് എ.ആർ. സതീഷിനെയും വൈസ് പ്രസിഡന്റുമാരായി ബി.പി.സി.എൽ കൊച്ചി റിഫൈനറി മുൻ ജനറൽ മാനേജർ കെ. വിശ്വനാഥനേയും, സീനിയർ അസോസിയേറ്റ് വൈസ് പ്രസിഡന്റ് പി. നന്ദകുമാറിനേയും തിരഞ്ഞെടുത്തു. ഹിൻഡാൽകോയിലെ ഇലക്ട്രിക്കൽ ഹെഡ് എം. പ്രദീപ് (ജനറൽ സെക്രട്ടറി) അപ്പോളോ ടയേഴ്സിലെ ഇലക്ട്രിക്കൽ ഹെഡ് രഞ്ജിത്ത് ജേക്കബ് (ട്രഷറർ), കാർബോറാൻഡം യൂണിവേഴ്സിലെ രാജേഷ് ജെ. കുരുവിള, എഫ്.എ.സി.ടി കൊച്ചിൻ ഡിവിഷനിലെ ആർ. ശരത്ത് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ജോർജ് തോമസ്, എസ്. ജയതിലകൻ, എ.എ.എം. നവാസ്, കെ.കെ. ജോർജ് (ഓണററി മെമ്പേഴ്സ്). ജേക്കബ് ചെറിയാൻ (മലയാള മനോരമ,​ പാലക്കാട്),ആനന്ദ് ജി (മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കോഴിക്കോട്), (സജി മാത്യു എം.ആർ.എഫ് കോട്ടയം), കൃഷ്ണകുമാർ കെ.ടി. (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്), ജിജു ആർ (പാസ്റ്റ്പിൻ ഇന്ത്യ), രോഷിത് പി. അനിരുദ്ധൻ (അപ്പോളോ ടയേഴ്സ്), ഹരീഷ് മാധവൻ (എച്ച്.ഒ.സി.എൽ), ഷാജൻ വി.എ (എഫ്.എ.സി.ടി ഉദ്യോഗമണ്ഡൽ ഡിവിഷൻ), പ്രിണി പീറ്റർ (കാർബോറാൻഡം യൂണിവേഴ്സൽ), സന്തോഷ് കുമാർ എസ്. (കെ.എം.എം.എൽ), സുജി പോൾ (ബി.പി.സി.എൽ കൊച്ചി റിഫൈനറി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.