d

തിരുവനന്തപുരം: ബധിര വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ബധിര വനിതാ ഫൗണ്ടേഷൻ ജില്ലാ ഘടകം വാർഷികവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കും.18ന് രാവിലെ 9ന് പേട്ട ഹോട്ടൽ വിവിൻ ലക്ഷ്വറി സ്യൂട്ട്സിൽ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി അദ്ധ്യക്ഷത വഹിക്കും.കെ.എഫ്.ഡി.ഡബ്ളിയു ജനറൽ സെക്രട്ടറി മേലി ലൂസിയ ലൂയിസ്, ഡബ്ളിയു.ഡി.എഫ്.ടി പ്രസിഡന്റ് രാജി സുനിൽ,ജനറൽ സെക്രട്ടറി ലീന ഇന്ദുസോമൻ,ട്രഷറർ ജ്യോതി സുനിൽ,എസ്.എച്ച്.ഒ ആശാചന്ദ്രൻ,കെ.സി ഐസക്,കെ.എഫ്.ഡി.ഡബ്ളിയു പ്രസിഡന്റ് മിനി ഐസക് തു‌ടങ്ങിയവർ പങ്കെടുക്കും.