radhakrishnan

തിരുവനന്തപുരം: സാഹിത്യകാരൻ സി. രാധാകൃഷ്ണന് വടക്കേ അമേരിക്കയിലെ കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്കയുടെ ആർഷദർശന പുരസ്‌കാരം. വേദ സാഹിത്യത്തിന്റെ ധർമ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്നതിനാണ് അവാർഡ് നൽകുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി അറിയിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 31 മുതൽ ജനുവരി 3 വരെ അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര സനാതന ഹിന്ദു കൺവെൻഷനിൽ വെച്ച് അവാർഡ് സമ്മാനിക്കും. മഹാകവി അക്കിത്തത്തിനാണ് കഴിഞ്ഞ തവണ പുരസ്‌ക്കാരം നൽകിയത്.
ഡോ. എം. വി. പിള്ള, കെ. ജയകുമാർ, ആഷാ മോനോൻ, പി. ശ്രീകുമാർ, കെ. രാധാകൃഷ്ണൻ നായർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിർണ്ണയിച്ചത്.