
പാലോട്: ബ്രൈമൂർ മണച്ചാല വനമേഖലയിൽ അനധികൃത വൈഡൂര്യ ഖനനം നടത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ വനംവകുപ്പിന് കഴിയാത്ത സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന്
പശ്ചിമഘട്ട ജൈവകലവറ പരിപാലന സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.എസ്. ബാജിലാൽ ഉദ്ഘാടനം ചെയ്തു. പ്രതികളെ പിടികൂടാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി പ്രസിഡന്റ് എം. നിസാർ മുഹമ്മദ് സുൽഫി അദ്ധ്യക്ഷത വഹിച്ചു. സലിം പള്ളിവിള, പ്ലാമൂട് അജി, ഇടവം ഖാലിദ്, തച്ചോണം നിസാമുദ്ദീൻ, ചക്കമല ഷാനവാസ്, എം.കെ. സലിം, സാലി പാലോട്, നസീമ ഇല്യാസ്, താന്നിമൂട് ഷംസുദീൻ, ബഷീർ പനങ്ങോട്, റസിയ അൻസർ, പ്രദീപ് നൻമ, ജലീൽ കുന്നിൽ, മുതിയാൻകുഴി റഷീദ്, അൻസാരി കൊച്ചുവിള, മൻസിം വില്ലിപ്പയിൽ, ആൽബർട്ട് കണ്ണൻകോട് തുടങ്ങിയവർ നേതൃത്വം നൽകി.