cpm

നെയ്യാറ്രിൻകര: പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ള നഗരസഭാ പരിധിയിലെ വിവിധ കോളനികളായ പവിത്രാനന്ദപുരം, ചെമ്പകപ്പാറ, കടവംകോട്, ചായ്ക്കോട്ടുകോണം എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലിന്റെ ഒന്നാം വാർഷിക ദിനത്തിൽ നഗരസഭ ചെയ‌ർമാൻ പി.കെ. രാജമോഹനൻ, നഗരസഭ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ഷിബു, ഡോ. എം.എ. സാദത്ത് എന്നിവർ നെയ്യാറ്റിൻകര തഹസീൽദാർ ശോഭാസതീഷുമായി ചർച്ച നടത്തി. 6 മാസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് തഹസീൽദാർ ഉറപ്പുനൽകിയതായി ചെയർമാൻ അറിയിച്ചു.

ശ്മശാനം പ്രാവർത്തികമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമരം ചെയ്ത പ്രസ്തുത വാർഡിലെ ബി.ജെ.പി കൗൺസിലറും തൊട്ടടുത്ത വാർഡിലെ കോൺഗ്രസ് കൗൺസിലറുമാണ് ശ്മശാന നിർമ്മാണത്തിനെതിരെ നിൽക്കുന്നതെന്ന് ചെയർമാൻ ആരോപിച്ചു.

23.97 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിലുള്ളതെന്നും കഴിഞ്ഞ ഭരണസമിതി പൂർത്തീകരിക്കാത്ത ഷീ ലോഡ്ജ്, ടി.ബി ജംഗ്ഷൻ ഓഡിറ്റോറിയം, മുനിസിപ്പൽ സ്റ്റേഡിയത്തിലെ കംഫർട്ട് സ്റ്റേഷൻ, അമരവിള ടേക്ക് എ ബ്രേക്ക്, ചായ്ക്കോട്ടുകോണം യു.പി.എച്ച്.സി സബ് സെന്റർ എന്നിവ അടുത്ത മാസത്തോടെ പൂർത്തീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. അതോടൊപ്പം അക്ഷയ കോംപ്ലക്സിൽ കവയിത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി സുഗതസ്മൃതിയും നഗരസഭ പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ, നഗരസഭ സ്റ്രേഡിയത്തിൽ സ്ത്രീകൾക്കായി ഓപ്പൺ ജിംനേഷ്യം എന്നീ പ്രവർത്തനങ്ങളും ഉടൻ പ്രാവർത്തികമാക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.