ആര്യനാട് :എ.ഐ.എസ്.എഫ് ആര്യനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി കണ്ണൻ.എസ്.ലാൽ ഉദ്ഘാടനം ചെയ്തു.അമൽ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് ലോക്കൽ സെക്രട്ടറി ജിത്തു ജയൻ,ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി അതുൽ (പ്രസിഡന്റ്),അമൽ (വൈസ് പ്രസിഡന്റ്),യദു(സെക്രട്ടറി) അജിൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.