
മലയിൻകീഴ് : വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് വാർഷികം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിഴവൂർക്കൽ രാജദീപം ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ പി.അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു.വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി സ്വാഗതം പറഞ്ഞു.അസിസ്റ്റന്റ് സെക്രട്ടറി എ.പി.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ,നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സജീനകുമാർ,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാർ,റോസ് മേരി,ആശാചന്ദ്രൻ,എ.ശാലിനി,കെ.ആർ.ഷൈജു,ബിജുദാസ്, ബി.മഞ്ചു,ഷാനിമോൾ,ജയകുമാർ,ഡി.ജോണി,എസ്.ശാലിനിഐ.കെ.തങ്കമണി,ജി.പി.ഗിരീഷ് കുമാർ,അനിലാദേവി,ജയകുമാരി,ഷിബു,ഹരിപ്രിയ,സഞ്ജയ് ജഗൻ,ഉഷകുമാരി,പി.വി.ബിന്ദു എന്നിവർ സംസാരിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ പി.അജിതകുമാരിയെ എം.എൽ.എയും സി.ഡി.എസ്.അംഗങ്ങളെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ് മേരിയും ഉപഹാരം നൽകി അനുമോദിച്ചു.