
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമെന്ന് നടി അപർണ ബാലമുരളി. കടുത്ത പനി ബാധിച്ച് അപർണ ആശുപത്രിയിലാണെന്നും ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് ഉള്ളതെന്നും ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
''എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില വാർത്തകൾ കേൾക്കുന്നുണ്ട്. ഞാൻ പൂർണമായും ആരോഗ്യവതിയാണ്. ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാൻ സുഖമായിരിക്കുന്നു. അടുത്തിടെ ഞാൻ നിരായമ റിട്രീസ്റ്റിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഒപ്പം പങ്കുവയ്ക്കുന്നത്. അപർണ കുറിച്ചു. അടുത്തിടെ നായികയായി തമിഴിൽ അഭിനയിച്ച സൂര്യ ചിത്രം സുരരൈ പോട്ര് വലിയ വിജയം നേടിയിരുന്നു.ഉണ്ണിമുകുന്ദനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പ്രണയചിത്രത്തിലാണ് അപർണ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറിൽ പുരോഗമിക്കുന്നു.