വക്കം : നഗരൂർ ലയൺസ് ക്ലബ്ബും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജും സംയുക്തമായി പാറമുക്ക് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു.ഇന്ന് രാവിലെ 9.30 മുതൽ വെള്ളം കൊള്ളി ബസ് സ്റ്റാൻഡിനു സമീപത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നേത്ര പരിശോധനയിൽ തിമിര ബാധിതരാണെന്ന് കണ്ടെത്തുന്ന രോഗികളെ സൗജന്യമായി കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലെത്തിച്ച് ശസ്ത്രക്രിയ ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മുൻകൂർ രജിസ്ട്രേഷന് ഫോൺ: 9846152816 , 9447216590.